Friday, January 28, 2011

kavitha

കവിത

     സര്‍പ്പം

സ്വപ്നങ്ങള്‍ നല്‍കാനാണ്
സര്‍പ്പം വന്നത്.
സര്‍പ്പസാന്നിധ്യം-
എനിക്ക്,
സംഗീതമായിരുന്നു...
സര്‍പ്പശബ്ദം-
എനിക്ക്,
സ്വാന്തനമായിരുന്നു....
ഇഴഞ്ഞു  വന്ന സര്‍പ്പം;
എന്നില്‍ പുളഞ്ഞുനിന്നപ്പോള്‍,
എനിക്ക് ചുറ്റും
പെരുംമഴയയിരുന്നു.....
മഴ അയഞ്ഞപോള്‍,
ഇഴഞ്ഞുപോയ  സര്‍പ്പം-
പിന്നെ വന്നില്ല.
എങ്കിലും;
ഓര്‍മകളില്‍,
സ്വപ്നകളില്‍,
സര്‍പ്പമെനിക്ക്-
പെരുംമഴയായിരുന്നു.....



Thursday, January 27, 2011

kavith

കവിത
സുല്‍ത്താന്റെ ഓര്‍മയ്ക്ക്

ജീവിതം
 പ്രേമസുരഭിലമായ-
ഇയ്യിടെ,
ഇമ്മിന്നി വലിയ ഒന്നുവച്ചു-
ഞാനവളെ  തോന്ടനാഞ്ഞപ്പോള്‍
വിദൂര കാലങ്ങളില്‍നിന്നു
തലാക്ക് തലാക്ക് ,തലാകിന്റെ-
കിയ്ഴില്‍
തലകുനിച്ചു നില്കുകയായിരുന്നു,
 സുഹ്റ.
പിന്നെ,
പിന്നെയലമാരിജ്ഞ്വന്നപ്പോള്‍
അവള്‍ മരിച്ചിരുന്നു....
എന്‍റെ ഹൃദയം പോലെ.







Tuesday, January 25, 2011

kavith

കവിത

പെണ്‍കുട്ടി

കവിളില്‍
കുങ്കുമച്ചുവപ്പുള്ള-
പെണ്‍കുട്ടിയുടെ
കരളില്‍ നിറയ,
സ്വപ്നങ്ങളായിരുന്നു.
ഒരുനാള്‍;
      കഴുകന്‍ പറനിറങ്ങി,
      കരളുകൊത്തി
     ഇരുളിലെകുപറന്നു.
ഇപ്പോള്‍ അവള്‍ക്:
        കവിളില്‍ കുങ്കുമച്ചുവപ്പില്ല,
        സ്വപ്നങ്ങളില്ല.
        കരിമ്ത്തിരി  കത്തുന്ന -
       രണ്ടു കണ്ണുകള്‍ ബാകി......





s

Saturday, January 22, 2011

kavitha

കവിത
   
             വായന
 വേതപുസ്തകത്തിന്റെ  ഇങ്ങേതലകലിരുന്നു
 അങ്ങേതലപ്പു  വായിച്ചു തുടങ്ങിയ-
ഡിജിറ്റല്‍ പയ്യന്‍സ്,  സാക്ഷാല്‍ ശ്രീമാന്‍
എബ്രഹാം അവ്ര്കലോടൊരു  ചോദ്യം.
എന്താ  ഈ വരികള്കിടില്‍   കിടന്നു,
ദാവീദ് തുന്നിപരിച്ചിട്ടു  തുള്ളുന്നെ ?
എബ്രഹാം അവറുകള്‍ താടി തിരുമ്മി,
പുഞ്ചിരിച്ചു വെളിപാട്‌ പറഞ്ഞു:
"വളന്ന പെണ്ണ്  ഞെളിഞ്ഞു നിന്ന്
കുളിചേന്റെ പാവം തീര്‍ക്കുവ
കുട്ടിയേ...."